Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trader To AMVI

Malappuram

വ്യാ​പാ​രി​ ഇനി എഎംവിഐ; ഉ​ബൈ​ദു​ള്ളയ്ക്ക് അഭിമാന നിമിഷം

രാ​മ​പു​രം: സാ​ധാ​ര​ണ വ്യാ​പാ​ര ജീ​വി​ത​ത്തി​ല്‍നി​ന്ന് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യും സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ പ​ദ​വി​യി​ലെ​ത്തി കെ. ​ഉ​ബൈ​ദു​ള്ള അ​നീ​സ്. പി​എ​സ്‌​സി വ​ഴി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ അ​സി​സ്റ്റ​ന്‍റ്് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്‌ട​റാ​യാ​ണ് ഉ​ബൈ​ദു​ള്ള അ​നീ​സി​ന് നി​യ​മ​നം ല​ഭി​ച്ച​ത്.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന ഉ​ബൈ​ദു​ള്ള ഏ​റെ​ക്കാ​ലം ബേ​ക്ക​റി ഉ​ത്‍​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​ര​നാ​യി വ്യാ​പാ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. തി​ര​ക്കേ​റി​യ സാ​മൂ​ഹി​ക-​വ്യാ​പാ​ര ജീ​വി​ത​ത്തി​നി​ട​യി​ലും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീസെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍​ക്ക് തയാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ്് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്‌ട​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന ഇ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ലേ​ക്ക് ഉ​ട​ന്‍ പ്ര​വേ​ശി​ക്കും.

Latest News

Corehub Up